ആവേശ തിരയിൽ പുന്നമട കായൽ; നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്

0

68ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടകായലില്‍ ഇന്ന് നടക്കും. ഇതിനോടകം 40 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് ആവേശം പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാന്‍ ട്വന്റിഫോര്‍ വാര്‍ത്താസംഘവും പുന്നമടകായലില്‍ ഉണ്ടാകും.

രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി ആവേശം ഇരട്ടിയാണ്. ചെറുതും വലുതുമായ 79 വള്ളങ്ങള്‍ മത്സരത്തിന് ഉണ്ട്. ഇതില്‍ 20 എണ്ണം ചുണ്ടന്‍വള്ളങ്ങളാണ്.

രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. രണ്ടാം തവണയാണ് നെഹ്റു ട്രോഫി ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമാകുന്നത്. 9 വള്ളങ്ങള്‍ക്ക് ചാമ്പ്യന്‍സ് ബോട്ട് ലീഗ് യോഗ്യതയുണ്ട്.

മുഖ്യമന്ത്രിപിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടകനം ചെയ്യും. സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വള്ളംകളിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി 2000 ത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ട്.