മലേഷ്യന്‍ നിര്‍മ്മിത ഫ്‌ളാഷ്‌ലൈറ്റുമായി ക്ലിക്കോണ്‍

0

ക്ലിക്കോൺ മലേഷ്യയിൽ നിർമ്മിച്ച ടോർച്ചുകൾ വിപണിയിലിറക്കി. ലിഥിയ അയേൺ ബാറ്ററിയാണ് ടോർച്ചിന്റെ പ്രത്യേകത. നാല് മണിക്കൂറാണ് ടോർച്ച് ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയം. പവർഫുൾ ഹൈ ബീം എസ്പിഇ 2 എൽഇഡിയും ടോർച്ചിന്റെ പ്രത്യേകതയാണ്. നൂറ് ശതമാനവും മലേഷ്യയിലാണ് ടോർച്ചിന്റെ നിർമ്മാണം.
യുഎഇയിലെ മലേഷ്യൻ അംബാസിഡർ ഡാറ്റോ അഹമ്മദ് അൻവർ അദ്നാൻ ടോർച്ച് അവതരിപ്പിച്ചു. കൂടുതൽ മലേഷ്യൻ നിർമ്മിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുമെന്ന് ക്ലിക്കോൺ ജനറൽ മാനേജർ വിനീത് അറിയിച്ചു.