ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. തന്റെ നാൽപതാമത്തെ വയസിൽ ഇന്റർനെറ്റ് സ്റ്റാറായ ദീപക് കലാലൈൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന വാർത്ത വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.രാഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചതും. എന്നാൽ ഇപ്പോൾ ആ വിവാഹം നടക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാഖി. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ദീപകിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അദ്ദേഹം ഉടൻതന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തിൽ പറഞ്ഞു.രാഖിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിരകൾ ഉയരുന്നുണ്ട്.കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രശസ്തിയുടെ പിറകെ ഓടുന്ന രാഖിക്ക് ഈ വിമർശനങ്ങളോട് പുല്ലുവിലയാണ്. ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന് എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടൻ ഈ ലോകം വിട്ടുപോകും. ദുഖത്തോടെയാണ് ഞാൻ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും. പിന്നെ ഞാന് എങ്ങനെ സെക്സിയായ വസ്ത്രങ്ങൾ ധരിക്കും- രാഖി ഇന്റർവ്യൂയിൽ വ്യക്തമായി പറയുന്നുണ്ട്. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില് രാഖി സാവന്ത് വാര്ത്തകളില് നിറഞ്ഞത്.
Home Good Reads ആ വിവാഹം നടക്കില്ല; വിധവയായാൽ ഞാൻ എങ്ങനെ സെക്സിയായി വസ്ത്രങ്ങൾ ധരിക്കും: രാഖി സാവന്ത്
Latest Articles
അവധിക്കായി വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റ്; സിംഗപ്പൂരിലെ ജീവനക്കാരിക്ക് 3 ലക്ഷം രൂപ പിഴ
ജോലിയില് നിന്ന് ഒന്പത് ദിവസം മാറി നില്ക്കാനായി വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില് 5,000 സിംഗപ്പൂര് ഡോളര് (ഏകദേശം 3.2 ലക്ഷം ഇന്ത്യന് രൂപ) പിഴ വിധിച്ചു....
Popular News
തിയറ്ററില് പരാജയം, പക്ഷേ ഒടിടിയില് അടിച്ചുകേറി ആ മലയാള ചിത്രം
സിനിമകള്ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള് തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില് വലിയ വിജയം നേടുന്ന ചിത്രങ്ങള് ഒടിടിയില് സമ്മിശ്ര അഭിപ്രായങ്ങള് നേടുമ്പോള് തിയറ്ററില് വലിയ ശ്രദ്ധ നേടാതെപോയ ചില...
നെഹ്റു ട്രോഫി വള്ളംകളി: വിജയി കാരിച്ചാല് ചുണ്ടൻ തന്നെ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില് വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല് ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്ണയത്തില് പിഴവില്ലെന്ന് അപ്പീല് ജൂറി കമ്മിറ്റി തീരുമാനം...
കോഴിക്കോട് കെഎസ്ആര്ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; അടിയന്തര അന്വേഷണത്തിന് നിര്ദേശിച്ച് ഗതാഗതമന്ത്രി
കോഴിക്കോട് തിരുവമ്പാടിയില് കെഎസ്ആര്ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിഞ്ഞെന്നാണ് യാത്രക്കാര് പറയുന്നത്. ബസ്...
വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകൾ രത്തൻ ടാറ്റയുടെ ഗാരേജിൽ എന്നും ഇടം പിടിച്ചിരുന്നു
ടാറ്റ സൺസിൻ്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റ (86) വിടപറഞ്ഞിരിക്കുന്നു. ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെയുള്ള നിരവധി കമ്പനികളെ രത്തൻ ടാറ്റ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ഇന്ന്, വാഹന സുരക്ഷയുടെ...
സീറ്റ് ബെല്റ്റും ഹെല്മറ്റും നിർബന്ധം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എംവിഡി
കൊച്ചി: കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കുട്ടികൾക്ക് സുരക്ഷ ഉറപ്പു വരുത്താൻ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഒന്നു മുതല് നാല് വയസ് വരെയുള്ള കുട്ടികള്ക്ക് പ്രത്യേക സീറ്റ് ബല്റ്റ്...