
ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.ഈ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ദിലീപിന് ദൃശ്യങ്ങൾ കൈമാറാനാകില്ലെന്നും ഇത് യുവതിയെ അപമാനിക്കാൻ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിന് മറുപടി നൽകാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്.കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ട്. അതുക്കൊണ്ട് കേസ് ഒരാഴ്ചത്തക്ക് നീട്ടിവെക്കണമെന്നാണ് ദിലീപിന്‍റെ അപേക്ഷയില്‍ പറയുന്നു. അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.