സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലിക്കുമെന്ന് സൂചന. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ൺ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷം ചെ​യ്യു​ന്നു​വെ​ന്ന വി​മ​ർ​ശ​നം വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​രു​ന്നു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ന​ട​ത്തു​മ്പോ​ൾ തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​നം.

ഓ​ണ​ക്കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​നി​യും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് വി​പ​ണി​ക്ക് കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എങ്ങനെ വേണം എന്നതിലും ഇന്ന് തീരുമാനമുണ്ടാകും.