ഇന്ത്യ യുഎഇ വിമാനസർവ്വീസ് വൈകും; ഇത്തിഹാദ് എയർവേയ്‌സ്

1

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകിയേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ജുലൈ 21 ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്ക് ഇതോടെ മങ്ങലേറ്റു.

അതേ സമയം ജൂലൈ 21 വരെ സർവീസ്​ നിർത്തി വെച്ച എമിറേറ്റ്​സ്​ എയർലൈൻസ്​ മറ്റു തീരുമാനമൊന്നും അറിയിച്ചിട്ടില്ല. ആഗസ്​റ്റ്​ ഒന്നുമുതൽ ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക് ​സ്പൈസ്​ ജെറ്റ്​ വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യു.എ.ഇയുടെ ഔദ്യോഗിക പ്രതികരണമൊന്നും ഇനിയും വന്നിട്ടില്ല.