കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനത്തുള്ള മലയാളികളുടെ രജിസ്ട്രേഷന്‍ ഇന്നുമുതൽ

0

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങിവരാം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍,ചികിത്സ കഴിഞ്ഞവര്‍,കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍,പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍,ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍,ജോലി നഷ്ടപ്പെട്ടവര്‍,റിട്ടയര്‍ ചെയ്തവര്‍,കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് ആദ്യ മുന്‍ഗണന.