നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ; രജിസ്‌റ്റർ ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു

0

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാൻ നോർക്കയുടെ വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. യു.എ.ഇയിൽ നിന്നാണ് കൂടുതൽ പേർ 1.5 ലക്ഷം. രണ്ടാം സ്ഥാനത്ത് സൗദിയാണുള്ളത്. അമ്പതിനായിരത്തോളം ആളുകളാണ് സൗദിയിൽ നിന്നും വരാനിരിക്കുന്നത്.

മറ്റു ഗൾഫ് രാജ്യങ്ങൾക്കു പുറമേ, മാലദ്വീപ്,​ ബ്രിട്ടൻ,​ ഉക്രൈൻ,​ യു.എസ്. റഷ്യ എന്നീ രാജ്യങ്ങളിലും രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇന്ന് വൈകിട്ട് മുതൽ www.registernorkaroots.com എന്ന സൈറ്റിൽ രജിസ്‌റ്റ‍ർ ചെയ്യാം.പ്രവാസികൾക്കായി 2.39 ലക്ഷം കിടക്കകൾ സജ്ജമാക്കാനുള്ള കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1.52 ലക്ഷം കിടക്കകൾ തയ്യാറാണ്.