മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി മൂന്ന് വായ്‍പാ പദ്ധതികള്‍ തുടങ്ങി നോര്‍ക്ക

1

തിരുവനന്തപുരം: മടങ്ങിവന്ന പ്രവാസികൾക്കായി മൂന്ന് വായ്‍പാ പദ്ധതികൾ നോർക്ക തുടങ്ങി. രണ്ട് ലക്ഷം രൂപ വരെ പലിശ രഹിതവായ്‍പാ പദ്ധതിയാണ് പ്രധാനം. 30 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചതെന്ന് പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കേരളബാങ്ക് ഉൾപ്പടെ വിവിധബാങ്കുകളുമായി സഹകരിച്ച് അഞ്ച് ലക്ഷം രൂപ വരെ വായ്‍പയാണ് രണ്ടാമത്തെ പദ്ധതി. ഇതിൽ ഒരു ലക്ഷം വരെ മൂലധന സബ്‍സിഡിയാണ്. 25 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപവരെ വായ്‍പ അഞ്ച് ശതമാനം പലിശക്ക് നൽകുന്നതാണ് മൂന്നാമത്തെ പദ്ധതി.