15 ദിവസത്തിനുള്ളിൽ ഗംഭീര മേക്കോവറിൽ നടി അർച്ചന കവി

0

നടി അർച്ചന കവിയുടെ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ലോക്ഡൗൺ കാലത്ത് നടിയുടെ ശരീരഭാരം വർധിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി ടി രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന പറയുന്നു.

കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം ചിത്രങ്ങളിലൂടെ നടി പങ്കുവയ്ക്കുകയും ചെയ്തു. പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും വ്ലോഗും വെബ്സീരീസുമൊക്കെയായി അർച്ചന ഇപ്പോഴും തിരക്കിലാണ്.

ലോക്ഡൗൺ കാലത്ത് മാനസികമായി നേരിട്ട പ്രശ്നങ്ങൾ തന്റെ ഭക്ഷണരീതികളെയും ശരീരഭാരത്തെയും ബാധിച്ചെന്നും പിന്നീട് ഓൺ‌ലൈൻ വഴി കണ്ടുമുട്ടിയ ഫിറ്റ്നസ് ട്രെയ്നർ വഴി ആരോ​ഗ്യം വീണ്ടെടുത്തുവെന്നും ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു.

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന. മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ വിശേഷങ്ങള്‍ ചെയ്തു. 2016ൽ വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന അർച്ചന സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി ടി രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്നെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന പറയുന്നു.