ഒടിയനു പിന്നാലെ ‘ഇരവിലും പകലിലും’ വീണ്ടും ഒരു ഒടിയൻ

0

ശ്രീകുമാർ മേനോന്‍റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കിയ ഒടിയൻ എന്ന ചിത്രത്തിലൂടെ പാലക്കാടൻ മണ്ണിലിൽ അലിഞ്ഞു ചേർന്ന ഇരുട്ടിൻ മറവിലെത്തി ഒടിവിദ്യകൾ കാട്ടി മറയുന്ന ഒടിയനെപ്പറ്റിയുള്ള സങ്കല്‍പവും യാഥാര്‍ഥ്യവും മലയാളികൾ മനസിലാക്കി കഴിഞ്ഞു. ആ ഒടിയന്‍റെ കഥ പറഞ്ഞ് വീണ്ടുമൊരു ചിത്രമെത്തുന്നു.ശ്രീകുമാര്‍ മേനോന്‍റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ ഡോക്യുമെന്‍ററിയുടെ രൂപത്തിലാണ് പുതിയ ഓടിയന്‍റെ വരവ്.

‘ഇരവിലും പകലിലും ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹൻലാലാണ് തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ഡോക്യുമെന്‍ററിയുടെ പോസ്റ്ററാണ് അദ്ദേഹം പുറത്തു വിട്ടത്. ചിത്രത്തിൽ ലാലേട്ടൻ തന്നെ ഒടിയനായെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.