ഓണത്തിന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ പായസം വേണ്ട

0

ഇക്കുറി ഓണത്തിന് കടകളില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുപായസം വിറ്റാല്‍ വിവരമറിയും.ഭക്ഷ്യസുരക്ഷാ വിഭാഗം  ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയുള്‍പ്പടെയുള്ള ശക്തമായ നപടിയെടുക്കുമെന്നാണ് അറിയുന്നത് .

റൂം ടെമ്പറേച്ചറിന് ചൂടാറും മുമ്പ് പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിറച്ച പായസം ആരോഗ്യത്തിന് ഹാനികരമായതിനാലാണ് നടപടി.ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളില്‍ ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നതിനു നിരോധനമുണ്ട്.

നിയമം ലംഘിച്ച്‌ റെഡി ടു കുക്ക് പഴങ്ങളോ പച്ചക്കറികളോ പ്ലാസ്റ്റിക് കവറില്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ അറിയിച്ചു. റെഡി ടു കുക്ക് പച്ചക്കറി ശുചിത്വമുള്ളതല്ലെന്ന് ഫുഡ് സേഫ്റ്റി കണ്ടെത്തിയിട്ടുണ്ട്. ഓണക്കാലം പ്രമാണിച്ച് പുറം സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ കൂടുതല്‍ വരുമെന്നതിനാല്‍ ചെക്ക് പോസ്റ്റില്‍ പരിശോധന ശക്തമാക്കാന്‍ ക്ഷീരവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന്  ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി ചുമതലയേറ്റ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു. കൂടാതെ വിപണിയിലെ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുടെ അംശം കണ്ടെത്തിയതിനാല്‍ ഇവ ഉപയോഗിക്കുന്നതിനു മുന്‍പു വാളന്‍പുളി വെള്ളത്തില്‍ അര മണിക്കൂര്‍ മുക്കി വെച്ചശേഷം ശുദ്ധ വെളളത്തില്‍ കഴുതി കോട്ടന്‍ തുണി തൊണ്ട് നന്നായി തുടച്ചു ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ മുന്നറിയിപ്പുണ്ട്.