ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം: അച്ഛന്‍ തള്ളിയിട്ടതാണെന്ന് അമ്മയുടെ മൊഴി

0

ഇന്നലെ വൈകിട്ട് 6 മണിയോടെ പാത്തിപ്പാലം വളള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപം ചാത്തൻമൂല ഭാഗത്താണ് പുഴയിൽ വീണ അമ്മയെയും കുഞ്ഞിനെയും കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ സോനയെ രക്ഷപ്പെടുത്തി. ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുത്തു.

ഷിനുവും സോനയും കുഞ്ഞും ബൈക്കിൽ പുഴയുടെ തീരത്തെത്തുകയായിരുന്നെന്നു സംശയിക്കുന്നു. ബൈക്ക് പുഴയ്ക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഷിനു സംഭവത്തിന് ശേഷം വള്ള്യായി ഭാഗത്തെ വയലിലൂടെ ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷിനുവിന്റെ മൊബൈൽ ഫോൺ ഓഫാണ്.

വള്ള്യായിലെ വാടക വീട്ടിൽ താമസിക്കുന്ന ഷിനുവിന്റെ സ്വന്തം വീട് പാത്തിപ്പാലത്താണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്കു മാറ്റി.