ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

0

സലാല: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) ആണ് സലാലയിൽ മരണപ്പെട്ടു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഗർബിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അലി, ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലൈല. ഖബറടക്കം സലാലയിൽ നടക്കും.