കൊറോണയെന്ന് സംശയം; ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

0

അമ്പലപ്പുഴ ∙ കോവിഡ് രോഗബാധ സംശയിക്കുന്നയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ ശേഖരിച്ച് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു.

ഗൾഫിൽ നിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാളെ ചുമ, പനി, ശ്വാസംമുട്ട്, മൂക്കൊലിപ്പ് ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം, ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവാണ്