‘നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’; തന്നെ കൂവിയ സ്വന്തം നാട്ടുകാരോട് പി സി ജോര്‍ജ്ജ്

1

കോട്ടയം: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ സ്വന്തം നാട്ടിൽ കൂവിയോടിച്ച് നാട്ടുകാർ. ചേന്നാട്ട് കവലയിൽ നടന്ന ഈരാട്ടുപേട്ട വോളി ടൂർണമെന്റിന്റെ ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ പി.സിയെ കൂവിയാണ് നാട്ടുകാർ വരവേറ്റത്. പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കൂവൽ ആരംഭിച്ചു. തിരിച്ച് അതേ രീതിയിലാണ് പിസി ജോർജ് പ്രതികരിച്ചത്. നാട്ടുകാരുടെ കൂവലിനിടെ പി സി ജോര്‍ജ്ജിന് പലപ്പോഴും സംസാരിക്കാന്‍ കഴിയാതെ വന്നു.

ഇതോടെ പി സി ജോര്‍ജ്ജ് നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. നിയൊക്കെ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ്. എന്നെ കൂവിത്തോല്‍പ്പിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്നും നാട്ടുകാരെ പി സി ജോര്‍ജ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചെങ്കിലും പി സി ജോര്‍ജ്ജിന് സ്വന്തം നാട്ടുകാരുടെ മുന്നില്‍ മുട്ട് മടക്കേണ്ടിവന്നു.അവസാനം കൂകിവിളിയും നാട്ടുകാരുടെ എതിര്‍പ്പും ശക്തമായപ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്തതായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു പിസി ജോര്‍ജ്ജ്. എന്തായാലും പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് സ്വന്തം മണ്ഡലത്തിലെ നിലനില്‍പ്പ് ഇനി എങ്ങനെയായിരിക്കുമെന്ന് മുന്നറിയിപ്പാണ് നാട്ടുകാര്‍ നല്‍കിയതെന്ന് ഇതിലൂടെ വ്യക്തം.