‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

0

വിനയ് ഫോര്‍ട്ട് നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നടൻ ടൊവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് തന്റെ ആശംസ അറിയിച്ച് കൊണ്ടായിരുന്നു ടൊവിനോയുടെ പോസ്റ്റർ പ്രകാശനം.

സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറൽ സഞ്ജു ഉണ്ണിത്താനാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രം നിർമിക്കുന്നത്. വ്യത്യസ്തമായ ഡിസൈനിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്. സിനിമയുടെ നാടൻ ശൈലിയാണ് പോസ്റ്ററിനും.

കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കഥാതന്തുവുമായാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ അണിയറയില്‍ ഒരുങ്ങുന്നത്. വിനയ് ഫേര്‍ട്ടിനെ നായകനാക്കുന്നതിന് മുന്‍പ് ഇന്ദ്രജിത്ത് സുകുമാരന്‍ ചിത്രത്തില്‍ നായകനായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തമാശ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ടിന്റേതായി എത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രിന്ദയും അനുമോളുമാണ് സിനിമയിലെ നായികമാര്‍. ശാന്തി ബാലചന്ദ്രന്‍, ടിനി ടോം, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവര്‍ അടക്കം ഒരു പിടി പരിചിത മുഖങ്ങളും സിനിമയില്‍ വിവിധ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.