സൗന്ദര്യ ആരാധകർക്ക് ഒരു സന്തോഷവാർത്ത; മുഖക്കുരുവിനു വാക്സിൻ എത്തുന്നു

0

ലോകത്ത് സൌന്ദര്യആരാധകരെ ഏറ്റവും വിഷമിപ്പിക്കുന്ന ഒന്നാണ് മുഖക്കുരുക്കള്‍ .ഇതുകാരണം പലര്‍ക്കും ഉറക്കം പോലും നഷ്തമായിട്ടുണ്ട് .എന്നാല്‍ സൗന്ദര്യ ആരാധകർക്ക് ഒരു സന്തോഷവാർത്ത. മുഖക്കുരുവിനെ ഇനി വേരോടെ പിഴുതെറിയാം. ലണ്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ആണ് മുഖക്കുരു സൗഖ്യമാക്കുന്ന വാക്സിൻ കണ്ടെത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

പലപ്പോഴും ശരീരത്തിൽ ജീവിതകാലം മുഴുവൻ ഉണ്ടാകുന്ന ബാക്ടീരിയകൾ ആണ് മുഖക്കുരുവിന് കാരണമാകുന്നത്. അതുകൊണ്ടു തന്നെ ആ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനു വേണ്ടിയല്ല വാക്സിൻ എന്നും ചിലപ്പോഴൊക്കെ മുഖക്കുരു ആരോഗ്യത്തിന് നല്ലതാണെന്നും സംഘത്തിലെ മുതിർന്ന ഗവേഷകൻ എറിക് സി ഹുവാങ് പറഞ്ഞു.എന്നാൽ, ശരീരത്തിലെ വിഷമയമുള്ള പ്രോട്ടീനെ നശിപ്പിക്കുന്ന തരത്തിലുള്ള വാക്സിൻ ആയിരിക്കും കണ്ടെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയ സാൻ ഡിഗോ സർവ്വകലാശാലയിൽ ആണ് സംഘം ഗവേഷണം നടത്തുന്നത്.രണ്ടുവർഷത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.