പിണറായി വിജയന്‍ മുഖ്യമന്ത്രി; 19 അംഗ മന്ത്രിസഭ അധികാരമേറ്റു.

0

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  കേരള ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് .മുഖ്യമന്ത്രിക്കൊപ്പം സി.പി.എമ്മിന്റെ പതിനൊന്നംഗങ്ങളും സി.പി.ഐ.യുടെ നാലും കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ്, എന്‍.സി.പി. എന്നിവയുടെ ഓരോ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്തു.

വിഎസ് അച്യുതാനന്ദന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയത്.  ചലച്ചിത്ര രംഗത്ത്  നിന്നും  മമ്മൂട്ടി, ദിലീപ്, മധു,സംവിധായകന്‍ രഞ്ജിത്, ഷാജി കൈലാസ്, മുകേഷ്, മേദില്‍ ദേവിക തുടങ്ങിയവരും പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ എത്തിയിരുന്നു .

മുഖ്യമന്ത്രി തന്നെയാണ് ഇത്തവണ  ആഭ്യന്തരവും, വിജിലന്‍സും കൈകാര്യം ചെയ്യും. ഇതിന് പുറമേ ഐടിയും പൊതുഭരണവും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയുക . തോമസ് ഐസക്ക് ആണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുക.കടകംപളളി സുരേന്ദ്രനാണ് വൈദ്യൂതിയുടെയും ദേവസ്വത്തിന്റെയും ചുമതല. കെടി ജലീല്‍ തദ്ദേശ സ്വയംഭരണവും, സി രവീന്ദ്രനാഥ് വിദ്യാഭ്യാസവും, ഇപി ജയരാജന്‍ വ്യവസായവും കായികവും കൈകാര്യം ചെയ്യും. എകെ ബാലനാണ് നിയമം, സാംസ്‌കാരികം, പിന്നോക്കക്ഷേമം എന്നിവയുടെ ചുമതല. എസി മൊയ്തീന് സഹകരണംവും ടൂറിസവും, ടി പി രാമക്യഷ്ണന്‍ തൊഴില്‍, എക്‌സൈസ്, കെ കെ ഷൈലജ ആരോഗ്യം സാമൂഹ്യക്ഷേമം, ജി സുധാകരന്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍, മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് പരാമ്പരാഗത വ്യവസായം എന്നിങ്ങനെയാണ് മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍.
മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയന്‍ – ആഭ്യന്തരം, വിജിലന്‍സ്, ഐടി
തോമസ് ഐസക്ക് – ധനകാര്യം
ഇപി ജയരാജന്‍ – വ്യവസായം, കായികം
സി രവീന്ദ്രനാഥ് – വിദ്യാഭ്യാസം
കടകംപള്ളി സുരേന്ദ്രന്‍ – വൈദ്യുതി, ദേവസ്വം
എകെ ബാലന്‍ – നിയമം, സാംസ്‌ക്കാരികം, പിന്നാക്ക ക്ഷേമം
എസി മൊയ്തീന്‍ – സഹകരണം, ടൂറിസം
കെടി ജലീല്‍ – തദ്ദേശ സ്വയം ഭരണം
ടിപി രാമകൃഷ്ണന്‍ – എക്‌സൈസ്, തൊഴില്‍
ജി സുധാകരന്‍ – പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
ജി മെഴ്‌സിക്കുട്ടിയമ്മ – ഫിഷറീസ്, പരമ്പരാഗത വ്യവസായം
കെകെ ശൈലജ – ആരോഗ്യം, സാമൂഹ്യക്ഷേമം
ഇ ചന്ദ്രശേഖരന്‍ – റവന്യു
വിഎസ് സുനില്‍കുമാര്‍ – കൃഷി വകുപ്പ്
പി തിലോത്തമന്‍ – ഭക്ഷ്യ സിവില്‍ സപ്ലൈസ്
കെ രാജു – വനം
മാത്യു ടി തോമസ് – ജലവിഭവം
കടന്നപ്പള്ളി രാമചന്ദ്രന്‍ – തുറമുഖം, പുരാവസ്തു വകുപ്പ്
എകെ ശശീന്ദ്രന്‍ – ഗതാഗതം, ജലഗതാഗതം