വ്യജ രേഖാ കേസ്; കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു

0

വ്യജ രേഖാ കേസിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. കരിന്തളം ഗവണ്മെന്റ് ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലെന്ന് ആരോപണം. വിദ്യക്കെതിരെ കോളജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളായി.വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്.

വ്യാജരേഖ ചമയ്ക്കല്‍ വിവാദം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് കെ.വിദ്യ ട്വന്റിഫോറിനോട് പ്രതികരിച്ചത്. വ്യാജരേഖ ചമയ്ക്കല്‍ വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കട്ടെ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാധ്യമങ്ങളിലൂടെ തന്നെ പ്രതികരിക്കാമെന്നും വിദ്യ പറഞ്ഞു.

വ്യാജരേഖ ചമയ്ക്കൽ വിവാദം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് കെ.വിദ്യ ട്വന്റിഫോറിനോട്. വ്യാജരേഖ ചമയ്ക്കൽ വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കട്ടെ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാധ്യമങ്ങളിലൂടെ തന്നെ പ്രതികരിക്കാം.

വിവാദം അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും അതിൽ കൂടുതൽ ഒന്നും അറിയില്ലെന്നും കെ വിദ്യ ട്വന്റിഫോറിനോട് പറഞ്ഞു. വ്യാജ രേഖ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളോടും വിദ്യ പ്രതികരിക്കാൻ തയ്യാറായില്ല. ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം വിദ്യ നൽകിയിട്ടില്ല.