കടലിൽ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ; വിഡിയോ

0

കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ. നടുക്കടലിൽ പെട്ടുപോയ നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ചെന്നൈയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന.

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ നടുക്കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് കാത്തുനിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ സുരക്ഷിതമായി കരയിലെത്തിക്കുന്നു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിനെയും കാണാം. മോഹൻലാലിന്റെ ചെന്നൈയിൽ വീടിന്റെ മട്ടുപ്പാവിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.