പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിലെ ഒട്ടേറെ പ്രമുഖര്‍ അണിനിരക്കുന്ന മാഗസിനില്‍ സിംഗപ്പൂരിലും, മലേഷ്യയിലും, ഇന്ത്യയിലും നിന്നുള്ള പ്രഗല്‍ഭരായ യുവ എഴുത്തുകാരെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എംടി വാസുദേവന്‍ നായര്‍, മധുസൂദനന്‍ നായര്‍, ദിവംഗതനായ അക്ബര്‍ കക്കട്ടില്‍, സുഭാഷ് ചന്ദ്രന്‍, സച്ചിദാനന്ദന്‍, എം.കെ ഭാസി, പി.കെ ഗോപി, പികെ പാറക്കടവ്, രാജേഷ് ചിത്തിര, ശത്രുഘ്നന്‍, ലോപ, രവിവര്‍മ തമ്പുരാന്‍ സുജാത, രവീന്ദ്രന്‍,  തുടങ്ങി ഒട്ടേറെ പ്രഗല്‍ഭര്‍ പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പില്‍ അണിനിരക്കുന്നു.

കഥകളും, കവിതകളും, അനുഭവങ്ങളും, ലേഖനങ്ങളും, പാചകവിധികളും, അഭിമുഖങ്ങളും, യാത്രാവിവരണവും ഉള്‍പ്പെടുത്തിയിട്ടുള്ള ഓണപ്പതിപ്പ് ഈ ഓണക്കാലത്ത് നല്ലൊരു വായനാനുഭവം നല്‍കുമെന്നുള്ളതില്‍ തെല്ലും സംശയിക്കേണ്ടതില്ല..

വായിക്കുക

Save