അന്ന് ആ ഉത്തരം കേട്ട് തന്റെ നെറ്റി ചുളിഞ്ഞു…ഇന്നായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു; പൃഥ്വിരാജ്

0

ആരാധകരുടെ ചോദ്യത്തിന് പൃഥ്വിരാജ് നൽകാറുള്ള ഉത്തരങ്ങൾ മിക്കപ്പോഴും വൈറലാവാറുണ്ട്. അത്ര സരസമായ രീതിയിലാണ് പൃഥ്വി ആരാധകർക്ക് മറുപടി നൽകാറുള്ളത്. പ്രായവുമായി ബന്ധപ്പെട്ട ആരാധികയുടെ കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പൃഥിയുടെ കൈയില്‍ നിന്നു സമ്മാനം വാങ്ങിയ ആരാധിക ആ കാര്യം പങ്കുവച്ചതോടെയാണ് ചില കാര്യങ്ങള്‍ പൃഥ്വി വെളിപ്പെടുത്തിയത്.

അന്ന് ആരാകണമെന്ന തന്റെ ചോദ്യം കേട്ട് പെണ്‍കുട്ടി പറഞ്ഞത് ലാലേട്ടന്റെ നായികയാവണമെന്നായിരുന്നുവെന്നും ആ ഉത്തരം കേട്ട് തന്റെ നെറ്റി ചുളിഞ്ഞെന്നും ഇന്നായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞു.

.അമര്‍ അക്ബര്‍ അന്തോണി സെറ്റില്‍ വച്ച് മൂന്നാം ക്ലാസ് മുതല്‍ തന്റെ ആരാധികയാണെന്ന നമിത പ്രമോദിന്റെ കമന്റ് കേട്ട അതേ അവസ്ഥയിലാണ് താന്‍ ഇപ്പോഴെന്നും തമാശരൂപേണ പൃഥ്വി പറഞ്ഞു.

ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പൃഥ്വിയെ കുഴക്കിയ ആരാധികയുടെ സംസാരം ഇങ്ങനെ…’ ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരത്ത് കലാവേദിയുടെ പരിപാടിയില്‍ രാജുവേട്ടന്‍ അതിഥിയായി വന്നിരുന്നു. അന്ന് രാജുവേട്ടനാണ് ഒന്നാം സമ്മാനം എനിക്ക് തന്നത്. സമ്മാനം തന്നതിനു ശേഷം ആരാകാനാണ് ആഗ്രഹമെന്ന് രാജുവേട്ടന്‍ എന്നോട് ചോദിച്ചു.

രാജുവേട്ടന്‍ ആ സമയത്ത് നക്ഷത്രക്കണ്ണുള്ള രാജകുമാരനില്‍ മാത്രമാണ് അഭിനയിച്ചത്. ആ സ്‌റ്റേജില്‍വച്ച് ഞാന്‍ പറഞ്ഞു, എനിക്ക് ലാലേട്ടന്റെ നായികയാകണമെന്ന്. ആ സമയം രാജുവേട്ടന്റെ മുഖം ഒന്നു ചുളിഞ്ഞിട്ടുണ്ടായിരുന്നു. ചെറുപ്പമായതുകൊണ്ട് അന്ന് രാജുവേട്ടന് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല.’ ആരാധിക പറഞ്ഞു.

”കുഞ്ഞുനാളില്‍ കുട്ടി, ലാലേട്ടന്റെ നായികയാകണമെന്നു പറഞ്ഞപ്പോള്‍ എന്റെ മുഖം ചുളിഞ്ഞിട്ടുണ്ടാകും. അന്ന് ഞാനത്ര അനുഭവസമ്പത്തുള്ള നടനല്ലാത്തതുകൊണ്ട് എന്റെ മുഖം ചുളിഞ്ഞത് മറച്ചുപിടിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍, ഈ കഥ പറഞ്ഞപ്പോളും എന്റെ മുഖം ചുളിഞ്ഞു. പക്ഷേ ഞാനത് മറച്ചുപിടിച്ചു. കാരണം രണ്ടാം ക്ലാസില്‍വച്ച് ഞാന്‍ സമ്മാനം തന്നുവെന്ന് പറഞ്ഞപ്പോള്‍ എന്റെ പ്രായം….ഇതു പറഞ്ഞ് പൃഥി പൊട്ടിച്ചിരിക്കുന്നു. ”മറ്റൊരു സംഭവം കൂടി ഓര്‍ക്കുന്നു. അമര്‍ അക്ബര്‍ അന്തോണിയില്‍ നമിത പ്രമോദ് വന്നപ്പോള്‍, മൂന്നാം ക്ലാസ് മുതല്‍ ഞാന്‍ ചേട്ടന്റെ ഫാന്‍ ആണെന്ന് പറഞ്ഞിരുന്നു. അന്ന് എന്റെ മുഖം ചുളിഞ്ഞപ്പോഴും ഞാന്‍ മറച്ചുപിടിച്ചു. ഇന്നും അങ്ങനെതന്നെ സംഭവിച്ചു.’ പൃഥി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു. ഈ തുറന്നു പറച്ചിലിന് സോഷ്യല്‍ മീഡിയയില്‍ നിരവധി രസകരമായ കമന്റുകളും വരുന്നുണ്ട്”.