പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം നിയമ കുരുക്കിൽ; ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

0

പ്രിയ പ്രകാശ് വാര്യരുടെ പുതിയ ചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’.

ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.
ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. അതെ സമയം ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു.

അതേസമയം ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗ്ലാമറ്‌സ് വേഷത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ട്രോളുകളും ട്രെയിലറിന് ലഭിച്ചിരുന്നു .പ്രിയയുടെ ആദ്യ ചിത്രം ഒരു അഡാർ ലവ് ഫെബ്രുവരി 14 ന് ആണ് തീയേറ്ററിൽ എത്തുന്ന