കിടിലൻ മേക്കോവറിൽ ഗ്ലാമറസ്സായി പ്രിയ വാര്യർ; ‘ശ്രീദേവി ബംഗ്ലാവി’ലെ ചിത്രങ്ങൾ വൈറൽ

0

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ താരമാണ് പ്രിയവാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമാ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്.

ഈ മലയാളീ താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗ്ലാമർ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

ചിത്രത്തിന്റെ ടീസറും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയാണ് വിവാദങ്ങലുണ്ടായത്.

ശ്രീദേവി ബംഗ്ലാവിനെതിരെ നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ രംഗത്തു വന്നതാണ് ബോളിവുഡിൽഡിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്ന സംശയവുമായിരുന്നു ഇതിന് കാരണമായത്.

പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായാണ് ശ്രീദേവി ബംഗ്ലാവ് അണിയിച്ചൊരുക്കുന്നത്. എഴുപത് കോടി ബഡ്ജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്.