കൂളിംഗ് ഗ്ലാസും വെച്ച് ബുള്ളറ്റില്‍ മാസ് ലുക്കില്‍ ഡോ.രജിത് കുമാര്‍; ‘സ്വപ്‌ന സുന്ദരി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

0

ഡോ.രജിത് കുമാര്‍ നായകനാകുന്ന സ്വപ്‌ന സുന്ദരി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഡോ.രജിത് കുമാര്‍. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഡോ. ഷിനു ശ്യാമളനാണ് ചിത്രത്തിലെ നായിക.

സ്വപ്നസുന്ദരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ദീപാവലി ദിനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. കെ.ജി ഫിലിപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സീതു ആന്‍സണാണ്.

അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി. ജോർജ് ആണ് സിനിമയുടെ നിർമ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി. പ്രൊഡക്‌ഷൻ കൺട്രോളർ ഷാൻസി സലാം.