മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

0

രാജ്യത്തെ 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായ രാജീവ് കുമാര്‍, ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ സുശീല്‍ ചന്ദ്രയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്.

2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിഷണറായുള്ള കാലാവധി. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമാണ് രാജീവ് കുമാറിന് മുന്നിലുള്ള പ്രധാന ചുമതലകള്‍.

മെയ് 12നാണ് രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കിയത്. 2020 സെപ്റ്റംബര്‍ 1 മുതല്‍ രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് പാനലിന്റെ ഭാഗമാണ്