രജനിയുടെ റോബോ മേയ്ക്ക് ഒാവര്‍ കാണാം

0

കബാലിയുടെ വന്‍ വിജയത്തിന് ശേഷം രജനിയെ ഇനി നമ്മള്‍ യന്തിരനായാണ്  കാണുക. ചിറ്റി  റോബോര്‍ട്ടിന്‍റെ  രണ്ടാം വരവിലാണത്. ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് ഖാനാണ് വില്ലന്‍ വേഷം ചെയ്യുന്നത്. ആമി ജാക്സണാണ് നായിക വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിനായി രജനി നടത്തുന്ന മേയ്ക്കപ്പ് വീഡിയോ ഇപ്പോള്‍ തന്നെ സോഷ്യല്‍ മാധ്യമങ്ങളില്‍ ഹിറ്റാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. 350 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്.