ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു

0

ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻ പൊലീസ് ചാപ്ലെയിൻ ആൻ ലെസ്ലി സ്മിത്താണ് വധു.

‘എനിക്ക് ഭയങ്കര ആശങ്കകൾ ഉണ്ടായിരുന്നു. പ്രണയത്തിൽ വീഴാൻ പേടിയായിരുന്നു. പക്ഷേ ഇതെന്റെ അവസാനത്തേതാണ്. അതുകൊണ്ട് തന്നെ സന്തോഷവാനായിരിക്കുക എന്നതാണ് നല്ലത്. ഞാൻ സന്തോഷവാനാണ്’- മുർദോക്ക് പറഞ്ഞു. 92 വയസുള്ള വ്യവസായിയുടെ അഞ്ചാം വിവാഹമാണ് ഇത്.

കണ്ട്രി-വെസ്റ്റേൺ സിംഗറായ ചെസ്റ്റർ സ്മിത്തിന്റെ മുൻ ഭാര്യയാണ് ൻ ലെസ്ലി സ്മിത്ത്. 2008 ൽ ചെസ്റ്റർ സ്മിത്ത് മരിച്ചു. കഴിഞ്ഞ 14 വർഷമായി വിധവയായി കഴിഞ്ഞിരുന്ന ആൻ ലെസ്ലി റൂപ്പർട്ട് മർദോക്കിലൂടെയാണ് വീണ്ടും പ്രണയം കണ്ടെത്തുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.