മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു

0

ശബരിമല: മണ്ഡല മകരവിളക്ക് തിർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തുടർന്ന് പുതിയ മേശാന്തിമാരായ പി.എൻ. മഹേഷിനെയും പി.ജി. മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു.

പുതിയ മേശാന്തിമാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ വെള്ളിയാഴ്ചയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. 17 ലക്ഷം ടിന്ന് അരവണയും രണ്ടുലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്ക് ഉണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും വെർച്ച്വൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.