സച്ചിന്റെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍; സവിശേഷതകള്‍ ഇതാ

0

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍.  സ്മാര്‍ട്ടോണ്‍ (Smarton) എന്ന ഇന്ത്യന്‍ കമ്പനിയാണ് സച്ചിന്റെ പേരില്‍ ഫോണ്‍ പുറത്തിറക്കിയത്. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി.ഫോണ്‍ (srt.phone) എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാണ് എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കിയത്. കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസിഡറും സഹഉടമയും സച്ചിന്‍ തന്നെയാണ്.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഫോണ്‍ എത്തുന്നത്. 4 ജിബി റാം എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാല്‍ ഫോണില്‍ എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നത് ഒരു പോരായ്മ തന്നെയാണ്. ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സിം ഫോണായിരിക്കും ഇത്. 1.44 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിനുള്ളത്. സ്ഥിരമായ അപ്‌ഡേഷനുകളും ഫോണില്‍ സ്മാര്‍ട്രോണ്‍ വാഗ്ദാനം ചെയ്യുന്നത്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത തന്നെയാണ്. 3000 എംഎഎച്ച് ബാറ്റിറിയും ചേരുന്നതോടെ ഫോണിന്റെ ബാറ്ററി കരുത്തും ലഭിക്കുന്നു ഇതോടൊപ്പം ക്വിക്ക് ചാര്‍ജ് 2.0 സാങ്കേതിക വിദ്യയും ഫോണില്‍ ഉള്‍പ്പെുടത്തിയിട്ടുണ്ട്.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് എസ്ആര്‍ടിയുടെ വില്‍പ്പന. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മ്മിച്ച ഫോണാണ്‍കുടിയാണ് എസ്ആര്‍ടി. 32 ജിബി പതിപ്പിന് 12,999 രൂപയും 64 ജിബി പതിപ്പിന് 13,999 രൂപയുമാണ് വില. സ്മാര്‍ട്ടോണിന്റെ രണ്ടാമത്തെ ഫോണാകും എസ്ആര്‍ടി. 5.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ 2016 മെയില്‍ പുറത്തിറക്കിയ സ്മാര്‍ട്ടോണ്‍ ടി. ഫോണ്‍ (Smarton t.phone) ആണ് കമ്പനിയുടെ ആദ്യ ഫോണ്‍.