‘വിശുദ്ധ രാത്രികൾ’ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്ക്; സൈന പ്ലേ ഒടിടിയിൽ റിലീസാവും

0

അലൻസിയാർ,സന്തോഷ് കീഴാറ്റൂർ,ശ്രീജയ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടർ എസ് സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” അഞ്ച് കഥകളുമായി വരുന്ന വിശുദ്ധ രാത്രികൾ ” മെയ് 21 ന് സൈന പ്ലെ ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. രാത്രി 8 മണിക്കാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസാവുന്നത്.

ജാതി വ്യവസ്ഥ, കപട സദാചാരം, ലിംഗവിവേചനം എന്നിവയെക്കുനേരെയുള്ള നേർകാഴ്ചയുടെ അഞ്ച് കഥകളാണ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ എസ്. സുനിലിന്റെ വിശുദ്ധ രാത്രികൾ. മൂന്ന് സുഹൃത്തുക്കൾ ഹൈറേഞ്ചിലെ ഒരു റിസോർട്ടിലേക്ക് യാത്ര തിരിക്കുന്നു. സമീപക്കാലത്ത് കേരളത്തിലെ ചില നഗരങ്ങളിലും കൊൽക്കത്തയിലും നടക്കുന്ന ചില സംഭവങ്ങളാണ് യാത്രയിൽ അവർ പറയുന്ന കഥകൾ. തങ്ങളുടെ യാത്രയ്ക്കൊടുവിൽ നടക്കുന്ന ഒരു സംഭവം അവരിൽ സൃഷ്ടിക്കുന്ന ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ‘വിശുദ്ധ രാത്രികൾ’ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പൊത്തൂട്ടൻസ് സിനിമയുടെ ബാനറിൽ രാജേഷ് കാഞ്ഞിരക്കാടൻ, ജൈസൺ ജോസ്, റീന ടി കെ, ഡോക്ടർ എസ് സുനിൽ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സണ്ണി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയിലെ കാച്ചിലു വള്ളിയെന്ന പാട്ട് ഇതിനോടകം തരംഗമായി. അൻവർ അലിയുടെ വരികളും സച്ചിൻ ബാലുവിന്റെ വരികളും. മത്തായി സുനിലും സ്മിത അംബുവുമാണ് ഗായകർ.