തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ; സാനിയ മിര്‍സയും ഷുഐബ് മാലിക്കും വേർപിരിയുന്നു?

0

മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സയും പാകിസ്ഥാൻ ക്രിക്കറ്ററും ഭർത്താവുമായ ഷുഐബ് മാലിക്കും വേർപിരിയുകയാണോ എന്ന് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം സാനിയ തൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സ്‌റ്റോറിയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’, എന്നാണ് സാനിയ പോസ്റ്റിൽ കുറിച്ചത്. ഇത് ആരാധകർക്കിടയിൽ ചർച്ചാ വിഷയമാവുകയും ഇരുവരും പിരിയുക​യാണോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തുകയും ചെയ്‌തു.

ഇരുവരും ഇതുവരെ പോസ്റ്റിന് വിശദീകരണമായി വന്നിട്ടില്ല. ഇരുവരും തമ്മില്‍ ഇതിനു മുൻപും അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു. ഒരു ടി.വി ഷോക്കിടെ മാലിക് സാനിയയെ പറ്റിച്ചതായി ചില പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസങ്ങളായി സാനിയയും മാലികും ഒരുമിച്ചല്ല കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് നാലു വയസ്സുകാരനായ മകൻ ഇസാൻ മിർസ മാലികി​നൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങൾ’ എന്ന് സാനിയ കുറിച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം.

2010 ഏപ്രിൽ 12നാണ് സാനിയയും ശുഐബ് മാലികും വിവാഹിതരായത്. അടുത്തിടെ മകൻ്റെ നാലാം പിറന്നാൾ ആഘോഷം ദുബൈയിൽ നടത്തിയിരുന്നു. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ദുബായില്‍ നടന്ന ആഘോഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിൻ്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.