സൗദി രാജാവ് സൽമാൻ മലേഷ്യയിലെത്തി

0

ഒരുമാസം നീളുന്ന ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സൗദി കിരീടാവകാശി സൽമാൻ രാജാവ് മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി നജിബ് റസാഖ് വിമാനത്താവളത്തിലെത്തി കിരീടാവകാശിയെ സ്വീകരിച്ചു. മലേഷ്യൻ പാർലമെന്റിൽ നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് പാർലമെന്റിലേക്ക് അദ്ദേഹത്തെ വരവേറ്റത്.

ഇന്തോനേഷ്യ, ബ്രൂണൈ, ജപ്പാൻ, ചൈന, മാലിദ്വീപ്, ജോർദാൻ എന്നിവിടങ്ങളിലും സൽമാൻ രാജാവ് സന്ദർശനം നടത്തും എന്നാണ് സൂചന. മലേഷ്യയിൽ രാജാവിനോടൊപ്പം അറുന്നൂറ് പേർ അടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. നാല് ദിവസത്തെ സന്ദർശനമാണ് മലേഷ്യയിൽ ഒരുക്കിയിരിക്കുന്നത്.

2006 ൽ അന്നത്തെ സൗദി കീരീടാവകാശിയായിരുന്ന അബ്ദുള്ള രാജാവാണ് ഇതിന് മുന്പായി മലേഷ്യൻ സന്ദർശനത്തിന് എത്തിയിട്ടുള്ളത്. അന്ന് മൂന്നൂറ് പേർ അടങ്ങുന്ന സംഘമാണ് എത്തിയത്. മലേഷ്യയിൽ സൗദി അറേബ്യ വൻ തോതിൽ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.