സെൻസെക്‌സിൽ 120 പോയന്റ് നേട്ടത്തോടെ തുടക്കം

1

മുംബൈ: ആർബിഐയുടെ വായ്പനയ പ്രഖ്യാപനം വരാനിരിക്കെ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്‌സ് 120 പോയന്റ് ഉയർന്ന് 49,330ലും നിഫ്റ്റി 60 പോയന്റ് നേട്ടത്തിൽ 14,75ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടൈറ്റാൻ, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

നിഫ്റ്റി സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.