സിംഗപ്പൂരിന് വേണ്ടി ഒരു മലയാളി മെഡൽ: ശാന്തി പെരേരയുടെ ‘കേരള കണക്ഷൻ’

0

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ശനിയാഴ്ച്ച നടന്ന 100 മീറ്ററിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് താരങ്ങളുണ്ടായിരുന്നില്ല. പക്ഷേ മെഡലുകളിലൊന്നിന് മലയാളിക്ക് തന്നെ.വനിതാ 100 മീറ്ററിൽ വെള്ളി നേടിയ സിംഗപ്പുർ താരം ശാന്തി പെരേരയ്ക്കാണ് കേരളത്തിൽ വേരുകളുള്ളത്. ശാന്തിയുടെ അച്ഛൻ ക്ലാരൻസ് പെരേരയുടെ കുടുംബം വർഷങ്ങൾക്കു മുൻപ് കോട്ടയം പാലായിൽ നിന്ന് സിംഗപ്പുരിലേക്ക് ചേക്കേറിയതാണ്.

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌ മെഡലിനായുള്ള സിംഗപ്പുരിന്റെ 47 വർഷത്തെ കാത്തിരിപ്പാണ് ശാന്തിയുടെ വെള്ളി നേട്ടത്തോടെ സാക്ഷാത്കരിച്ചത്.1974ലെ ഗെയിംസിലാണ് ഇതിനു മുൻപ് ഒരു സിംഗപ്പുർ താരം അത്‌ലറ്റിക്‌സില്‍ മെഡൽ നേടിയത്. സിംഗപൂർ അത്‌ലറ്റിക്‌സിലെ മിന്നും താരമാണ് ശാന്തി പെരേര. ജൂലൈയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ 100, 200 മീറ്ററു കളിൽ ജേതാവായ താരം ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക്‌ ചാംപ്യൻഷിപ്പിൽ സെമിയിലുമെത്തി. ലോക ചാംപ്യൻഷിപ്പിന്റെ സെമിയിലെത്തുന്ന ആദ്യ സിംഗപ്പുർ അത്‌ലറ്റും കൂടിയാണ് ശാന്തി.ഇനി ഞായറാഴ്ച്ച 200 മീറ്ററിലും ശാന്തി മത്സരിക്കും മത്സരിക്കു.