ദുബായ് കിരീടാവകാശിയുടെ കമന്റ്; ഒറ്റ ചിത്രത്തിലൂടെ വൈറലായി മലയാളി യുവാവ്

0

മലയാളി യുവാവിന്റെ ചി ത്രത്തിന് ലൈക്കടിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആ ഒരൊറ്റ ലൈക്കും കമന്റിലൂടെയും ശ്രദ്ധേയനായിരിക്കുകയാണ് ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി നിസ്ഹാസ് അഹമദ്. ജോലിയോടൊപ്പം തന്നെ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ കൂടിയാണ് നിസ്ഹാസ്. കഴിഞ്ഞ ദിവസമാണ് നിസ്‌ഹാസിനെ പോലും ഞെട്ടിച്ചു കൊണ്ട് ദുബായ് കിരീടാവകാശി ഈ ചെറുപ്പക്കാരന്റെ ചിത്രത്തിന് കമന്റ് നൽകിയത്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് അദ്ദേഹം നിസ്ഹാസിന്റെ പടത്തിന് 2 തംപ് സ് അപ് ഇമോജി നൽകി അഭിനന്ദിച്ചത്.

നിസ്ഹാസിന്റെ അമേരിക്കയിൽ നിന്ന് വന്ന സുഹൃത്തുക്കളിൽ ഒരാളുടെ പടമായിരുന്നു അത്. സുഹൃത്ത് ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയിലിക്കുന്ന ചിത്രത്തിന്റെ പശ്ചാലത്തിൽ ദുബായുടെ ലോകപ്രശസ്ത മുദ്രകളായ ബുർജ് ഖലീഫയും മറ്റു കെട്ടിടങ്ങളും കാണാം. ചിത്രത്തിന് വൻസ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ, ഷെയ്ഖ് ഹംദാന്റെ ലൈക്കും കമൻ്റും അഭിനന്ദനവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴുമത് വിശ്വസിക്കാനാകുന്നില്ലെന്നും നന്ദി അറിയിക്കുന്നതായും നിഷാസ് മറുപടിയും നല്‍കി.

2019ലാണ് നിഷാസ് ദുബൈയില്‍ എത്തിയത്. നിസ്ഹാസ് പഠനകാലം മുതലെ ഫൊട്ടോഗ്രഫിയിൽ താല്പര്യമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ മൊബൈൽ ഫോണിലാണ് ചിത്രമെടുത്ത് പരിശീലിച്ചത്. പിന്നീട് സുഹൃത്തുക്കൾ ചേർന്ന് ഒരു ക്യാമറ സമ്മാനിക്കുകയായിരുന്നു.