വിഷുക്കൈനീട്ടമായ് ശ്യാമ മോഹനാ..

0

ബോധി സൈലന്‍റ് സ്കേപ് ന്‍റെ ഏറ്റവും പുതിയ മ്യുസിക്കല്‍ ആല്‍ബം “ശ്യാമ മോഹനാ” റിലീസ് ചെയ്തു. ബിജിബാലിന്‍റെ സംഗീതത്തില്‍ സംഗീത ശ്രീകാന്ത് പാടിയ കൃഷ്ണ സ്തുതി വിഷുക്കൈനീട്ടമായാണ് അവതരിപ്പിക്കുന്നത്. മനോഹരമായ വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ്‌ വര്‍മ്മയാണ്. “ശ്യാമ മോഹനാ” യുടെ ദൃശ്യാവിഷ്കാരം ചെയ്തിരിക്കുന്നതും  ബിജിബാല്‍ ആണ്.

മലയാള സിനിമയില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച സംഗീത ശ്രീകാന്ത്, പ്രശസ്ത ചലച്ചിത്ര സംവിധായകനായ ശ്രീകാന്ത് മുരളിയുടെ ഭാര്യയാണ്.. അടുത്തിടെ ഇറങ്ങിയ സിനിമകളായ കുട്ടനാടന്‍ മാര്‍പ്പാപ്പ, എബി, മഹേഷിന്‍റെ പ്രതികാരം, ഒന്നും മിണ്ടാതെ, രാജമ്മ @ യാഹൂ എന്നിവയിലുള്‍പ്പടെ ഒട്ടേറെ ഹിറ്റുകള്‍ സംഗീത ശ്രീകാന്തിന്‍റെതായിട്ടുണ്ട്‍..

ശ്രദ്ധേയമായ ഒട്ടേറെ നല്ല മ്യുസിക്കല്‍ ആല്‍ബങ്ങള്‍ ചെയ്തിട്ടുള്ള ബോധി സൈലന്‍റ് സ്കേപ്, മെലഡികള്‍ കൂടാതെ സമൂഹത്തില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ പ്രതികരണങ്ങള്‍ സംഗീതത്തിലൂടെ ആവിഷ്കരിക്കാന്‍ കൂടിയാണ് ലക്ഷ്യമിടുന്നത്..