ഡോ. ചെറിയാന്‍ കോശിക്ക് സിംഗപ്പൂര്‍ അവാര്‍ഡ്

0

 

തിരുവനന്തപുരം• രോഗികള്‍ക്കു സാന്ത്വന പരിചരണംനല്‍കാന്‍ ഡോ. ചെറിയാന്‍ കോശിക്കു ദൂരം ഒരു തടസ്സമല്ല. മൂന്നാറിലും വെള്ളത്തൂവലിലും അടിമാലിയിലുമുള്ള രോഗികള്‍ ഡോ. ചെറിയാന്‍റെ ആശ്വാസവാക്കുകളില്‍ രോഗങ്ങളും അതുകാരണമുള്ളബുദ്ധിമുട്ടുകളും മറക്കുന്നു.
 
ഹെല്‍പ്പ് ഫോര്‍ ദ് ഹില്‍സ് എന്ന സന്ദേശമുയര്‍ത്തി ചെറിയാന്‍ ആവിഷ്കരിച്ച ടെലി ക്ലിനിക് ചികില്‍സാരീതി സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ അംഗീകാരം നേടി. സിംഗപ്പൂര്‍പ്രസിഡന്‍റ് അവാര്‍ഡ്സമ്മാനിച്ചു. 
 
ആര്‍സിസിയില്‍ സാന്ത്വന ചികില്‍സാ വിഭാഗം മേധാവിയാണു ഡോ. ചെറിയാന്‍. ആര്‍സിസിയില്‍ അനസ്തീസിയ വിഭാഗം മേധാവി റെയ്ച്ചല്‍ ആണു ഭാര്യ.