കൃത്യനിഷ്ഠയില്ല, മോശം സര്‍വീസ് ; ലോകത്തിലെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം.

0

ലോകത്തിലെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം.വിമാന യാത്രികര്‍ക്ക് എയര്‍ലൈന്‍സ് കമ്പനിയുടെ കൃത്യനിഷ്ഠയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മികച്ചതും മോശവുമായതുമായ വിമാന കമ്പനികളുടെ പട്ടികയില്‍ ആണ് എയര്‍ ഇന്ത്യ ഈ സ്ഥാനം നേടിയത്.ഏറ്റവും മോശം സര്‍വിസ്  ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനിനും രണ്ടാം സ്ഥാനം ഐസ്ലന്‍ഡ് എയറിനും ആണ്.

മറ്റ് സേവനങ്ങളോന്നും പരിഗണിക്കാതെ, കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം വിമാനക്കമ്പനികളെയും മികച്ചതിനെയും തിരഞ്ഞെടുത്തത്. മുന്നറിയിപ്പ് ഒന്നും ഇല്ലാതെ സര്‍വ്വീസ് റദ്ദാക്കുന്നതും കൃത്യ സമയം പാലിക്കുന്നതുമാണ് പട്ടികയുടെ പ്രധാന മാനദണ്ഢം.കെഎല്‍എം,കെഎല്‍എം,ജല്‍,ഖത്തര്‍ എയര്‍വെയ്‌സ്,ഓസ്ട്രിയന്‍,എന്നിവയാണ് ഏറ്റവും മികച്ച എയര്‍ലൈനുകള്‍.