ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യയുടെ മകന്‍ ധ്രുവിന് കോവിഡ്

0

ഗായകൻ അഭിജിത്ത് ഭട്ടാചാര്യയുടെ മകൻ ധ്രുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ധ്രുവ് രാജ്യത്തിനു പുറത്തേയ്ക്കു പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കോവിഡ് പരിശോധന നടത്തിയതാണെന്നും അഭിജിത്ത് ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ പറഞ്ഞു.

ചെറിയ ജലദോഷവും ചുമയും മാത്രമേ മകന് ഉണ്ടായിരുന്നുള്ളുവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണെന്നും അഭിജിത്ത് വ്യക്തമാക്കി. ആശങ്കാജനകമായ ഒന്നുമില്ലെന്നും ധ്രുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിജിത്ത് ഭട്ടാചാര്യയ്ക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് കൊൽക്കത്തയിൽ തുടരുകയാണ് അദ്ദേഹം. മുംബൈയിൽ റസ്റ്റോറന്റ് ഉടമയാണ് ധ്രുവ്. വരും ദിവസങ്ങളിലും ധ്രുവിന് കോവിഡ് പരിശോധനയുണ്ടാകും.