സാമൂഹിക അകലം പാലിക്കുന്നതിൽ മാതൃകയായ കേരളക്കരയിലെ ഈ റേഷൻ കട ഇവിടെയാണ്

0

കൊവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങളിലൊന്ന് സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഇത്തരത്തിൽ കേരളക്കരയ്ക്ക് മുഴുവൻ മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു റേഷൻ കട ഉടമ. കോവിഡ് 19 പശ്ചാത്തലത്തിൽ റേഷൻ കടയിൽ ധാന്യങ്ങൾ ഉപഭോക്താവിന് കടയിൽ സ്ഥാപിച്ച പൈപ്പിലൂടെ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

തിരുവനന്തപുരം വെണ്പാലവട്ടത്തെ സുകുമാരന്റെ റേഷൻ കടയാണ് കൊറോണക്കാലത്ത് എല്ലാവർക്കും മാതൃകയായിരിക്കുന്നത്. ഇതു മാത്രമല്ല ആനയറ ഭാഗത്തെ 6 റേഷൻ കടകൾ ചേർന്ന് ആലോചിച്ചാണ് ഇത്തരമൊരു കിടിലൻ ആശയം രൂപീകരിച്ചത്.

സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്താണ് ഇങ്ങനെ ഒരു പ്രവർത്തി നടപ്പിലാക്കുന്നത്. എന്തായാലും ഈ ആശയത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപത്തുള്ള കൂടുതൽ റേഷൻ കടകളും സമാന ആശയത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച അളവിലുള്ള പൈപ്പ് കിട്ടാത്തതാണ് പ്രശ്നം.