ചില ആശയക്കുഴപ്പങ്ങൾ

0

ടീനേജ് പ്രായത്തിലെ സിനിമ ലോകം എന്നു പറയുന്നേ ഞായറാഴ്ച വെകുന്നേരം അടുത്ത വീടുകളിൽ പോയിരുന്നു കാണുന്ന മലയാളം സിനിമകൾ മാത്രമായിരുന്നു. അതിനിടയിലെ ലക്സ് പരസ്യത്തിന്റെ വരവ് അതി കഠിനമായ ഒരു പരീക്ഷണ ഘട്ടവും. സോപ്പ് പതയിൽ കിടക്കുന്ന ആ ചേച്ചിയെ നോക്കാനും നോക്കാതിരിക്കാനും വയ്യ. ഇതൊന്നും കാണാൻ ഇഷ്ടപെടാത്ത നല്ല നാടൻ പെൺകൊടി ആയി കാണിക്കണോ, ഇതിലൊന്നും കുഴപ്പം പിടിച്ച ഒന്നും നോക്കി കാണണ്ട എന്ന വിപ്ലവ വീര്യമുള്ള പെൺകുട്ടി ആയി കാണിക്കണോ എന്നു ഒരു തീരുമാനമാക്കാൻ പറ്റാതെ പെട്ടു പോകുന്ന അവസ്ഥ.

കാമുകിയും കാമുകനും വണ്ടിയിൽ കേറിക്കഴിഞ്ഞു പിന്നീട് വണ്ടി വല്ലാതെ കുലുങ്ങുന്ന സീൻ കാണിചപ്പഴേക്കും ചാനൽ മാറ്റിയ സുരേട്ടനെപറ്റി “ഓൻ നല്ല ചെക്കനാണ്”എന്നു സ്നേഹത്തോടെ ബഹുമാനത്തോടെ അമ്മ പറയുന്നേ കേട്ടപ്പോ എനിക്ക് കുറെയേറെ ബൾബ് കത്തി..

അതെ സമയം ‘ന്നാലും ഇതിലിപ്പോ എന്താ പ്രശ്നം ‘എന്നൊരു മരം കൊത്തി ഉള്ളിലെവിടെയോ കൊത്തുന്നുമുണ്ടായിരുന്നു. ഇതെന്റെ മാത്രം കുഴപ്പം ആണെന്നാണ് ഞാൻ കരുതിയിരുന്നത്.

പോളിയിലെ ആർട്സ് പ്രോഗ്രാം ലഞ്ച് സമയത്തു ചെറിയ ഇടവേളക്കായി പരിപാടികൾ നിർത്തി വെച്ചപ്പോ ഒരാൾ മമ്മി സിനിമയുടെ സി ഡി ഇട്ടു. കണ്ടു നിന്നവരിൽ ആരൊക്കെയോ ചോദിക്കുന്നു ഈ സിനിമ ഇട്ടാൽ ടീച്ചേർസ് വഴക്ക് പറയുമോ എന്നു. കേട്ടപ്പോ ഇത്തിരി ആശ്വാസം തോന്നി. എന്നെ പോലെ ഞാൻ മാത്രമല്ല !!

ആദ്യമായി കാണുന്ന അന്യ ഭാഷ മൂവി. കഥയറിഞ്ഞു ഹരം പിടിച്ച് വരുമ്പോ ആണ് ഈ ചോദ്യവും പിറുപിറുക്കലുകളും ഒക്കെ കേള്ക്കുന്നെ. ഇതിപ്പോ നിർത്തികളയുമോ എന്നൊരാന്തൽ ഉള്ളിൽ.ബാച്ച് മേറ്റ്സ് ഒക്കെ ആണ്. എന്നാലും നിർത്തല്ലേ എന്നു പെണ്ണൊരുത്തി ഈ ആങ്കുട്യോളോട് പറഞ്ഞാൽ സദാചാര സീമ പ്രകാരം ജാമ്യമില്ലാത്ത വകുപ്പല്ലെ !!!. പ്രായത്തിൽ ഏറ്റവും മൂത്ത സഹ പാഠിചേട്ടൻ ഒരൊറ്റ വാക്കിൽ കൺഫ്യൂഷൻ തീർത്തു.”ഹേയ് ഇതിലിപ്പം ഒരു പ്രശ്നോം ഇല്ല.അതിലെ വേഷോം സീനും നോക്കണ്ട. സിനിമയായി ഭംഗി ആസ്വദിച്ച മതി “
ഒരൊറ്റ സെന്റെൻസ്..ഉറച്ച അഭിപ്രായം, ‘ the great attitude “.അവരെ അങ്ങനെ ആക്കിഎടുത്ത ചുറ്റു പാടുകൾക്കു സല്യൂട്ട്. 😍

ഇത്രേ ഉള്ളു…

വൃത്തിയായി ഭംഗിയായി കൊണ്ട് നടക്കുന്ന ഒരു കാല് കാണുമ്പോ ‘ എന്ത് ഭംഗി ‘ എന്നതിന്റെ അപ്പുറത്തേക്ക് പോകാതിരുന്നൂടെ. നല്ല ഭംഗിയായി ഒരു നൃത്തം കാണുമ്പോ ഇട്ടിരിക്കുന്ന തുണിയുടെ അളവ് എടുക്കുന്നെന് പകരം അതിലെ പ്രൊഫെഷനലിസം ആസ്വദിച്ചൂടെ?? നല്ല ആകാരം നില നിർത്തി കൊണ്ട് നടക്കുന്ന ഒരാളിന്റെ മിടുക്കിനെ ബഹുമാനിച്ചൂടെ അതിനു വേണ്ടി എടുക്കുന്ന അവരുടെ കഷ്ടപ്പാടുകളെ സമ്മതിച്ചു കൊടുതൊണ്ടു അഭിനന്ദിചൂടെ,

ആരു എന്ത് വേഷം കെട്ടിയാലും അവരതിൽ comfirtable ആണേൽ അവരുടെ സന്തോഷം എന്നു വിട്ടു കൊടുത്തൂടെ.

ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ എന്നോട് ആദ്യം കണ്ണുരുട്ടുന്നവർ ആരായിരിക്കും എന്നു നന്നായിട്ടറിയാം.. വരി വരിയായി പോരട്ടെ. 😉😉
ന്നാലും ഇക്കണ്ടോ അക്കണ്ടോ ന്നു സംശയമില്ല

സൂർത്തുക്കളെ,

ഈ പ്രൊഫൈലിൽ എഴുതി തുടങ്ങിയപ്പോ ഏറ്റോം കൂടുതൽ കേട്ട ഒരു ചോദ്യം.
“ഇങ്ങനെ ഒക്കെ എഴുതിയാൽ ഭർത്താവ് എന്ത് വിചാരിക്കും. പ്രത്യേകിച്ചും പ്രണയത്തെ പറ്റി ഒക്കെ എഴുതിയാൽ…..????? “

മേൽ പറഞ്ഞ പോലെയുള്ള ഒരു കിണാശേരിക്കായി കണ്ണും നട്ടു കാത്തുകിടക്കുന്ന എന്നോട് ചുരുങ്ങിയ പക്ഷം ഈ ടൈപ്പ് ചോദ്യമേലും………