ഇന്ന് ശ്രീ നാരായണ ഗുരു സമാധി

0

ശിവഗിരി:ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ 95ാം വാർഷികം ഭക്ത്യാദരവോടെയും പൂജകളോടെയും ഇന്ന് നാടെങ്ങും ആചരിക്കും.

ഗുരുദേവൻ മഹാസമാധിയിൽ വിലയിച്ച ശിവഗിരിയിൽ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.

ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്,​ സ്വാമി ബോധാനന്ദ സ്‌മൃതി പ്രഭാഷണവും അഡ്വ. വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ഡോ.സി.കെ.രവി, സമാധിദിനാചരണ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ പ്രസംഗിക്കും. കെ.പി.കയ്യാലയ്‌ക്കൽ സ്‌മാരകഗ്രന്ഥം സ്വാമി സച്ചിദാനന്ദയിൽ നിന്ന് ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഏറ്റുവാങ്ങി പ്രകാശനം ചെയ്യും.