ശ്രീശാന്ത് സിംബാബ്‍വെയിലേക്ക്, നടൻ സഞ്ജയ് ദത്തിന്റെ ടീമിൽ കളിക്കും

0

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സിംബാബ്‍വെ ക്രിക്കറ്റ് ലീഗിലേക്ക്. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന പ്രഥമ സിം ആഫ്രൊ ടി10 ലീഗിലാണ് ശ്രീശാന്ത് മാറ്റുരയ്ക്കുന്നത്. ലീഗിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയൻസ് ടീമിനായാണ് ശ്രീശാന്ത് കളിക്കുക.

മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും റോബിൻ ഉത്തപ്പയും ലീഗിൽ ഹരിക്കെയ്ൻ ടീമിന്റെ ഭാഗമാണ്.

സ്റ്റുവർട്ട് ബിന്നി, പാർഥിവ് പട്ടേൽ, യൂസഫ് പഠാൻ എന്നീ ഇന്ത്യൻ താരങ്ങളും സിം ആഫ്രൊ ടി10 ലീഗി‍ൽ മത്സരിക്കുന്നുണ്ട്.

സിംബാബ്‍വെയിലേയും ദക്ഷിണാഫ്രിക്കയിലേയും നഗരങ്ങളുടെ പേരിലാണ് ‘സിം അഫ്രോ ടി 10’ എന്ന പേരിൽ ടൂർണമെന്റ് നടത്തുന്നത്. ജൂലൈ 20ന് തുടങ്ങുന്ന ലീഗിൽ അഞ്ച് ടീമുകൾ മത്സരിക്കും.