മുത്തപ്പന്‍-തിരുവപ്പന സിംഗപ്പൂരിൽ

1

സിംഗപ്പൂര്‍: മുത്തപ്പന്‍ ദൈവവിശ്വാസികള്ക്ക് സിംഗപ്പൂരില്‍ മുത്തപ്പന്‍-തിരുവപ്പന ദര്ശനനത്തിന് അവസരമൊരുങ്ങുന്നു. യിഷുന്‍ ശ്രീ ഹോളിട്രീ ബാലസുബ്രഹ്മണ്യന്‍ അമ്പലത്തില്‍ ഈ വരുന്ന സെപ്റ്റംബര്‍ 22 ന് ശനിയാഴ്ച രാവിലെമുതല്‍ മഹോത്സവം ആരംഭിക്കും.

പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലെ കോലധാരികള്‍ തന്നെയാണ് സിംഗപ്പൂരിലും ഭക്തര്ക്ക്്‌ അനുഗ്രഹം ചൊരിയാന്‍ മുത്തപ്പന്‍-തിരുവപ്പന്മാരുടെ കോലമണിയുന്നത്.

ഉത്സവപരിപാടികള്‍ താഴെ പറയുംവിധമായിരിക്കും. രാവിലെ 9 മണിക്ക് മുത്തപ്പനെ മലയിറക്കല്‍, 10.30 ന് ഊട്ടും വെള്ളാട്ടം, 11 മണി മുതല്‍ മുത്തപ്പദര്ശ‍നം, 1.30ന് കലക്കപ്പാട്ട് (കലശം എഴുന്നള്ളത്ത്‌), 2 മണിക്ക് വെള്ള കെട്ടല്‍, 3.30 ന് തിരുവപ്പന.

കൂടുതല്‍ വിവരങ്ങള്ക്കും പ്രാര്ത്ഥനകള്ക്കും ദിവാകരന്‍: 9144 1777, ഗംഗാധരന്‍: 9758 1153, വിജേഷ്:93835367 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.