“ലൗ ഫുള്ളി യൂവേർസ് വേദ” : വൻ താരനിരയുമായി ഒരു കാമ്പസ് ചിത്രം.

0

ആർ ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ലൗ ഫുള്ളി യൂവേർസ് വേദ.” നവാഗതനായ പ്രഗേഷ്‌ സുകുമാരൻ സംവിധാനം ചെയ്യുന്നു.
“ലൗ ഫുള്ളി യൂവേർസ് വേദ.”എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

പ്രശസ്ത താരങ്ങളായ മമ്മൂട്ടി,മഞ്ജു വാര്യർ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു.

തൊണ്ണൂറ് കാലഘട്ടങ്ങളിലെ കാമ്പസ് സൗഹൃദത്തിന്റെയും പ്രണയതിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജീഷ വിജയൻ, വെങ്കിടേഷ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, ഗൗതം വാസുദേവ് മേനോൻ ,അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ എം വിജയൻ എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ടോബിൻ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.


കോ പ്രൊഡ്യൂസർ- വിബീഷ് വിജയൻ, ലൈൻ-പ്രൊഡൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റെനി ദിവാകരൻ.
ഡിസംബർ 15 നു തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു.
വാർത്ത : എ എസ് ദിനേശ്.