നാടന്‍ കലാകാരനും നടനുമായ നെല്ലെ തങ്കരാജ് അന്തരിച്ചു

0

നാടന്‍ കലാകാരനും നടനുമായ നെല്ലെ തങ്കരാജ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില വഷളായതോടെ തങ്കരാജിനെ നെല്ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

മാരി സെല്‍വരാജ് ചിത്രം പരിയേറും പെരുമാളിലെ കേന്ദ്രകഥാപാത്രത്തിന്റെ അച്ഛന്റെ വേഷമാണ് നെല്ലെ തങ്കരാജ് അനശ്വരമാക്കിയത്. പരിയേറും പെരുമാളിലൂടെ ഏറെ നിരൂപക പ്രശംസ നേടിയാണ് നെല്ലെ തങ്കരാജ് തമിഴ് സിനിമാ ലോകത്ത് ചുവടുറപ്പിച്ചത്.

സംവിധായകന്‍ മാരി സെല്‍വരാജ് ഉള്‍പ്പെടെ തമിഴ് സിനിമാ മേഖലയിലുള്ള പ്രമുഖര്‍ നെല്ലെ തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. നിങ്ങള്‍ അവശേഷിപ്പിച്ച കാല്‍പാടുകള്‍ എന്നും എന്റെ സിനിമകളില്‍ നിലനില്‍ക്കുമെന്ന് മാരി സെല്‍വരാജ് ട്വിറ്ററില്‍ കുറിച്ചു.