തായ്‌ലന്‍ഡിലെ ”മായ ബേ” യില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

0

തായ്‌ലന്‍ഡിലെ കോഹ് ഫി ഫി ലേഹിലെ ”മായ ബേ” യില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. അലക്‌സ് ഗാര്‍ലാന്‍ഡിസിന്റെ ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആധാരമാക്കി ഡാനി ബോയല്‍ സംവിധാനം ചെയ്ചത ചിത്രമാണ് ലിയനാഡോ ഡി കാപ്രിയോ നായകനായ ”ദി ബീച്ച് എന്ന ചിത്രത്തിലൂടെയാണ് ഈ ബീച്ച് പ്രശസ്തമായത്‌.

സഞ്ചാരികളുടെ ഗണ്യമായ വര്‍ദ്ധനവിനെ തുടര്‍ന്ന് മായ ബേ ബീച്ച് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. തുടര്‍ന്ന് ബീച്ചില്‍ താല്‍്ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ സീസണ്‍ കുറയുന്ന സമയത്താണ് ഈ ബീച്ച് അടച്ചുപൂട്ടുന്നത്. പവിഴപ്പുറ്റുകള്‍ വളരാന്‍ വേണ്ടിയുള്ള സമയമാണിത്.

ഒരു ദിവസം 5000 സന്ദര്‍ശകരാണ് മായ ബേയില്‍ എത്തുന്നത്. ഇതില്‍ ഭൂരിഭാഗം സഞ്ചാരികളും ഫക്കെട്ടില്‍ നിന്നോ കോഹ് ഫി ഫിയില്‍ നിന്നോ ബോട്ട് മാര്‍ഗമാണ് ഇവിടെ എത്തുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ലിയനാഡോ ഡി കാപ്രിയോ മുഖ്യ കഥാപാത്രമായി എത്തിയ ‘ദി ബീച്ച്’ എന്ന സിനിമയാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിച്ചത്. സുന്ദരവും, ആരും സ്പര്‍ശിക്കാത്തതുമായ ബീച്ച് തേടി പോകുന്ന ഒരു സഞ്ചാരിയുടെ കഥയാണ് ‘ദി ബീച്ച്’.