മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

0

മലപ്പുറം കോട്ടക്കൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

പിൻവശത്തുനിന്ന് പുകയുയരുന്നതുകണ്ട് ഡ്രൈവറും സഹായിയും വാഹനം നിർത്തി ഇറങ്ങിയിരുന്നു. അതിനാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. അതേസമയം, തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ലോറി കത്താൻ തുടങ്ങി അരമണിക്കൂറിലേറെ കഴിഞ്ഞാണ് മലപ്പുറത്തുനിന്ന് അഗ്നി രക്ഷാസേനയ്ക്ക് സ്ഥലത്തെത്താനായത്. തുടര്‍ന്ന് മണിക്കൂറുകൾക്കൊടുവിൽ തീ അണച്ചു.